ചരക്കുലോറി നിര്‍ത്തിയിട്ട കാറിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

എടക്കര: നിയന്ത്രണംവിട്ട ചരക്കുലോറി റോഡരികില്‍ നിര്‍ത്തിയിട്ട കാറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്ക്.

കാറിനുള്ളിലും പുറത്തുമായി ഉണ്ടായിരുന്ന ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശികളായ മുരിങ്ങാക്കുന്നില്‍ രാജന്‍ (59), കുരീക്കാട്ടില്‍ ഓമനക്കുട്ടന്‍ (48), കാട്ടിലത്തേ് സുനില്‍ കുമാര്‍ (53), സത്യശീലന്‍ (56), സുഗതന്‍, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സുനില്‍ കുമാറിെൻറ താടിയെല്ല് പൊട്ടുകയും പല്ല് പൊഴിയുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. തിങ്കളാഴ്ച അര്‍ധരാത്രി ഒരുമണിയോടെ ചുങ്കത്തറ മുട്ടിക്കടവിന് സമീപമാണ് അപകടം. ഇവിടെയുള്ള മരണ വീട്ടിലേക്ക് വന്നവരായിരുന്നു കാറിലും പുറത്തുമായി നിന്നിരുന്നവര്‍.

ബംഗളൂരു തംകൂറില്‍നിന്ന് ഏറ്റുമാനൂരിലേക്ക് സിമൻറ് കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടസ്ഥലത്ത് എത്തുന്നതിന് തൊട്ടുപിറകില്‍ ലോറി റോഡിലെ കുഴിയില്‍ വീണ് ആക്സില്‍ ഊരിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയും റോഡിെൻറ അരികിറങ്ങി ഒരുവശത്ത് നിര്‍ത്തിയിട്ട കാറിലിടിക്കുകയുമായിരുന്നെന്ന് ലോറി ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി അപ്പു പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന സത്യശീലനും സമീപവാസികളും ചേര്‍ന്നാണ് പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരട്ട വൈദ്യുതിത്തൂണുകള്‍ പകുതിയോളം വളഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ വൈദ്യുതി ജീവനക്കാരത്തെി തൂണിെൻറ കേടുപാടികള്‍ തീര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.