എടക്കര: ഇരു പഞ്ചായത്തുകളിലായി തെരഞ്ഞെടുപ്പ് ഗോദയില്‍ അങ്കത്തിനിറങ്ങി ഉമ്മയും മകളും. വഴിക്കടവ് തണ്ണിക്കടവ് വാല്‍ത്തൊടിക നഫീസ കരീമും മകള്‍ തസ്‌ലീമ നസ്‌റിനുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളായി വഴിക്കടവ്, എടക്കര ഗ്രാമ പഞ്ചായത്തുകളില്‍ മത്സരിക്കുന്നത്.
വഴിക്കടവ് 22 ാം വാര്‍ഡായ നാരോക്കാവിലാണ് നഫീസ കരീം മത്സരിക്കുന്നത്. മകള്‍ തസ്‌ലീമ നസ്‌റിന്‍ എടക്കര പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലുമാണ് മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഇരുവരും കോണി അടയാളത്തിലാണ് മത്സരിക്കുന്നത്. നഫീസ 2010- 15 കാലയളവില്‍ തണ്ണിക്കടവ് വാര്‍ഡംഗമായിരുന്നു. ആശാപ്രവര്‍ത്തകയായ നഫീസ മുസ്‌ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കുടിയാണ്. മകള്‍ തസ്‌ലീമക്ക് ഇത് കന്നിയങ്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.