മൂത്തേടം പാലാങ്കരയില്‍ പുലിയിറങ്ങിയ പ്രദേശം പി.വി. അന്‍വര്‍ എം.എല്‍.എയും നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരും സന്ദര്‍ശിക്കുന്നു

പുലി ഭീതി: പ്രദേശങ്ങളിൽ കാമറ സ്​ഥാപിക്കും

എടക്കര: വന്യമൃഗശല്യം രൂക്ഷമായ മൂത്തേടം പഞ്ചായത്തിലെ പാലാങ്കരയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയും, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പാലാങ്കര സുന്ദരിമുക്കിലെ നെടുക്കുളവന്‍ അബ്​ദുവി​െൻറ വീട്ടിലെ വളര്‍ത്തു നായയെ പുലി കടിച്ചുകൊന്നതി​െൻറ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.

നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് ഡി.എഫ്.ഒ കെ. സജികുമാര്‍, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.ടി. രാധാമണി, വൈസ് പ്രസിഡൻറ്​ എ.ടി. റെജി, കരുളായി റേഞ്ച് ഓഫിസര്‍ കെ. രാജേഷ്, നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ എം.പി. രവീന്ദ്രനാഥന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

പുലിയിറങ്ങിയ രണ്ടിടങ്ങളിലും കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പാലാങ്കര നെടുക്കുളവന്‍ അബ്​ദുവി​െൻറ വീട്ടിലും തൊട്ടടുത്ത വീട്ടിലുമാണ് പുലി ഭീതി പരത്തിയത്​. കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പ്രദേശവും സംഘം സന്ദര്‍ശനം നടത്തി. കാട്ടാനയിറങ്ങുന്ന പ്രദേശത്ത് തെരുവ്​ വിളക്ക്​ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പുലിയിറങ്ങി ഭീതി പരത്തിയ പ്രദേശത്ത് കാമറ സ്ഥാപിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡി.എഫ്.ഒ മാര്‍ ഉറപ്പ് നല്‍കി.

    പുലിയുടെ കാൽപ്പാടുകള്‍ പരിശോധിച്ചു. കാമറയില്‍ പുലിയാണെന്ന് ക​െണ്ടത്തിയാല്‍ വനം വകുപ്പ് ഇരുമ്പ് കൂട് സ്ഥാപിക്കും. പ്രദേശവാസികളോട് രാത്രിയില്‍ പുറത്ത് ലൈറ്റ് ഇടണമെന്നും, ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.