Posted On
date_range Updated On
date_range എടക്കരയില്‍ മനഃസാക്ഷി വോട്ടിന് ഐ.എന്‍.എല്‍
എടക്കര: എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിലുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ച് എടക്കരയില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഐ.എന്‍.എല്ലിന് സീറ്റ് നല്‍കാത്ത സി.പി.എം നടപടി വഞ്ചനാപരമാെണന്ന് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. സി.പി.എം നേതാവ് വി.പി. അനിലുമായി നടത്തിയ ചര്‍ച്ചയില്‍ എടക്കരയില്‍ ഒരു സീറ്റ് അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മേല്ഘടകത്തിെൻറ തീരുമാനം അട്ടിമറിക്കുകയാണ് ചെയ്തതെന്നും ഐ.എന്‍.എല്‍ മണ്ഡലം പ്രസിഡൻറ് സി. അബ്ദുല്‍ മജീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.