പോത്തുകല്‍ മുക്കത്ത് കാടിറങ്ങിയ കൊമ്പന്മാര്‍ ഭീതിപരത്തി

എടക്കര: പട്ടാപ്പകല്‍ നാട്ടിലെത്തിയ കൊമ്പന്മാര്‍ മണിക്കൂറുകളോളം ഭീതിപരത്തി. പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പ്ര വനത്തില്‍നിന്ന്​ ഇറങ്ങിയ മൂന്നുകൊമ്പന്മാരാണ് മരക്കയം വഴി ചാലിയാറി​െൻറ തീരത്തുകൂടി വിലസിയത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് കാരാടന്‍ പുഴക്കും ചാലിയാറിനും ഇടിയിലെ തുരുത്തില്‍ പന്തുകളിക്കാനെത്തിയ കുട്ടികള്‍ ആനക്കൂട്ടത്തെ കണ്ടത്.

ചെമ്പ്ര ഭാഗത്തുനിന്ന്​ കാടിറങ്ങിയ ആനക്കൂട്ടം ആനാടന്‍ തമ്പിയുടെ തോട്ടത്തിലൂടെയാണ് ചാലിയാറിലെ തുരുത്തിലെത്തിയത്. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നാട്ടുകാരെത്തി ആനക്കൂട്ടത്തെ ബഹളംവെച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഒന്നരമണിക്കൂറിനുശേഷം കാരാടന്‍ പുഴ മുറിച്ച് കടന്ന് മച്ചിക്കൈ ശിവപാര്‍വതി ക്ഷേത്രത്തിന് മുന്നിലൂടെ ആനകള്‍ ചെമ്പ്ര വനമേഖലയിലേക്ക് കടന്നു.

ഇതിനിടെ അരിമ്പ്ര ഉണ്ണിയുടെ വാഴ, തെങ്ങ്, കമുക് എന്നിവയെല്ലാം നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി കടുത്ത ആനശല്യമാണ് നാട്ടുകാര്‍ നേരിടുന്നത്. ഒരാഴ്ച മുമ്പ് പുലര്‍ച്ച ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളി ആനക്കൂട്ടി​െൻറ മുന്നില്‍നിന്ന്​ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മുന്നിലകപ്പെട്ട ആനയില്‍നിന്ന്​ രക്ഷപ്പെട്ട മുറംതൂക്കി സ്വദേശിയായ ജാഫര്‍ എന്ന യുവാവിനുനേരെ പിന്നില്‍നിന്ന്​ മറ്റൊരാന പിന്തുടരുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തില്‍ വീണ് ജാഫറിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

രണ്ടുദിവസം മുമ്പ് മുക്കം കമ്പിപ്പാലത്തിന് സമീപത്തെ വനം ക്വാര്‍ട്ടേഴ്സിന് അക്കരെയുള്ള കമ്മുണ്ണി മാനുവി​െൻറ സ്ഥലത്തെ പാട്ടകൃഷിയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.

Tags:    
News Summary - Elephant in pothukallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.