വ​ളാ​ഞ്ചേ​രി: ഡ​യാ​ലി​സ് ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഏ​ത് സെൻറ​റി​ൽ വെ​ച്ചാ​ണോ നി​ല​വി​ൽ രോ​ഗി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത് ആ ​സ്ഥാ​പ​ന മേ​ധാ​വി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടെ​ങ്കി​ൽ മാ​ത്ര​മേ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളൂ.

ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെൻറ​റു​ക​ൾ​ക്ക് അ​സൗ​ക​ര്യം കാ​ര​ണം ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തി​നാ​ൽ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും ജി​ല്ല​ക്ക് അ​ക​ത്തും, പു​റ​ത്തു​മു​ള്ള ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​സ്ഥാ​പ​ന മേ​ധാ​വി​ക​ൾ രോ​ഗി സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ല​ഭി​ക്കാ​നും സാ​ധ്യ​ത​യി​ല്ല.

ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് കൈ​മാ​റി​യാ​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം രോ​ഗി​ക​ൾ​ക്ക് നേ​രി​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ധ​ന​സ​ഹാ​യം രോ​ഗി​ക​ൾ​ക്ക് നേ​രി​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ക​യാ​ണ് ആ​വ​ശ്യം. ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് തു​ക നേ​രി​ട്ട് ന​ൽ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് പാ​ലി​യേ​റ്റി​വ് കൂ​ട്ടാ​യ്മ ജി​ല്ല സെ​ക്ര​ട്ട​റി വി.​പി.​എം. സാ​ലി​ഹ് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Dialysis Financing; There is a strong demand to ease the action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.