Posted On
date_range Updated On
date_range കോവിഡ് കാമ്പയിനുമായി ഡൗൺ ബ്രിഡ്ജ് തിരൂർ
തിരൂർ: കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി സാമൂഹിക അകലം പാലിക്കുക എന്ന കാമ്പയിനുമായി യുവ കൂട്ടായ്മയായ ഡൗൺ ബ്രിഡ്ജ് തിരൂർ. ആളുകൾ ഒത്തൂകൂടുന്ന സർക്കാർ സ്ഥാപനങ്ങളിൽ അകലം പാലിച്ച് കളങ്ങൾ വരച്ചാണ് കാമ്പയിന് തുടക്കമിട്ടത്.
ആദ്യ ദിനത്തിൽ തിരൂർ മിനി സിവിൽ സ്റ്റേഷൻ, തിരൂർ കെ.എസ്.ഇ.ബി എന്നിവിടങ്ങളിലാണ് കോവിഡ് നിർദേശങ്ങൾ പാലിച്ച് കളം വരച്ചത്. ഡൗൺ ബ്രിഡ്ജ് പ്രസിഡൻറ് വി. അഷ്റഫ്, ട്രഷറർ വി. ജലീൽ, കെ. റാഷിദ്, വി. റാഷിദ്, യാസിർ, വി. മൊയ്തുട്ടി, ടി.ഇ. സർബാസ്, പി. സാദിഖ്, പി.പി ഷംനാർ ഹക്കീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.