കായപൂക്കൾ... ഒാണത്തോടനുബന്ധിച്ച്​ മലപ്പുറം കോട്ടപ്പടിയിലെ കടയിൽ കായ ചിപ്​​സ്​ തയാറാക്കുന്ന ജീവനക്കാരൻ  ചിത്രം: മുസ്​തഫ അബൂബക്കർ

കറുമുറെ വയറ് നിറച്ച് കഴിക്കാൻ കായ വറുത്തതും കൂട്ടക്കാരും

ഒരുകാലത്ത് പലചരക്ക് കടകളിലും ബേക്കറികളിലും പാക്കറ്റിലോ കുപ്പിയോ നിറച്ചുവെച്ച കാഴ്ചയായിരുന്നു ചിപ്സെന്ന് ചുരുക്കി വിളിക്കുന്ന നേന്ത്രക്കായ വറുത്തത്. അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ഇത് ഉണ്ടാക്കിയിരുന്നതെങ്കിൽ പിന്നീട് ചിപ്സുണ്ടാക്കുന്ന കേന്ദ്രങ്ങൾ വ്യാപകമായി.

റോഡരികിൽപ്പോലും വിൽപന തുടങ്ങിയതോടെ വിലയിലും കുറവ് വന്നു. ഓണസദ്യയിലും ഒഴിച്ചുകൂടാനാവാത്തതാണ് ചിപ്സ് അനുബന്ധ പലഹാരങ്ങൾ. വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയുമാണ് ഇതിൽ പ്രധാനികൾ. നേന്ത്രക്കായ വറുക്കുന്നതിന്‍റെ ഒരുക്കങ്ങൾ മണിക്കൂറുകൾ നീളും. മൂപ്പെത്തിയ കായ തൊലി കളഞ്ഞ് നാണയ വട്ടത്തിൽ കഷ്ണങ്ങളാക്കിയാണ് ചിപ്സ് ഉണ്ടാക്കുന്നതെങ്കിൽ വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയും മുറിക്കുന്ന രീതിയിൽ തുടങ്ങി വ്യത്യാസമുണ്ട്. പഴുത്ത കായ വറുക്കുമ്പോൾ പഴുത്തുപ്പേരിയാവും.

വെളിച്ചെണ്ണയിലുണ്ടാക്കുന്ന കായ വറുത്തതിനും വറുത്തുപ്പേരിക്കും പഴുത്തുപ്പേരിക്കും 260 രൂപയാണ് ഇപ്പോൾ ശരാശരി വില, ശർക്കര ഉപ്പേരിക്ക് 240ഉം. ഭക്ഷ്യ എണ്ണയിൽ വറുക്കുന്നതിന് വില കുറയും. നേന്ത്രക്കായയുടെ വിലക്കനുസരിച്ചും ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് കോട്ടപ്പടി പരി ചിപ്സിലെ കച്ചവടക്കാർ പറയുന്നു. കോവിഡ് കാലത്തെ ഓണവിപണി മന്ദഗതിയിലാണെങ്കിലും വരുംദിവസങ്ങളിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.