വനിത-ശിശു വികസന വകുപ്പ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് സംഘടിപ്പിച്ച ‘കുട്ടികൾക്കൊപ്പം’ പരിപാടി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വിവര-സാങ്കേതിക മേഖല ഉൾപ്പെടെയുള്ളവയുടെ നന്മകളെ തിരിച്ചറിയാനും സ്വീകരിക്കാനുമാണ് വിദ്യാർഥിസമൂഹം തയാറാകേണ്ടതെന്ന് പി. ഉബൈദുല്ല എം.എല്‍.എ. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിത-ശിശു വികസന വകുപ്പും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിലെ 'കുട്ടികള്‍ക്കൊപ്പം' പരിപാടിയില്‍ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, അസി. കലക്ടര്‍ കെ. മീര, ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റജില്‍, സി.ഡബ്ല്യു.സി അംഗം ശ്രീജ പുളിക്കല്‍, ഡിവൈ.എസ്.പി അബ്ദുല്‍ ബഷീര്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സപ്ന, ഗീതാഞ്ജലി, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, പ്രസ്ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ നൗഷാദ് കളപ്പാടാന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.