cherpp

ഊ​ര​കം ക്ഷേ​ത്ര​ത്തി​ൽ പൂ​രാ​ഘോ​ഷ​ങ്ങ​ൾ അ​ഞ്ച്​ മു​ത​ൽ ചേ​ർ​പ്പ്: പെ​രു​വ​നം-​ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ലെ പ്ര​മു​ഖ പ​ങ്കാ​ളി ക്ഷേ​ത്ര​മാ​യ ഊ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ലെ പൂ​രാ​ഘോ​ഷ​ങ്ങ​ൾ മാ​ർ​ച്ച് അ​ഞ്ചി​ന് തു​ട​ങ്ങും. 18ന് ​അ​ത്തം കൊ​ടി​കു​ത്തോ​ടെ​യാ​ണ്​ സ​മാ​പ​നം. അ​ഞ്ചി​ന്​ സ​ന്ധ്യ​ക്ക് ദീ​പാ​രാ​ധ​ന​ക്ക്​ ശേ​ഷം ചു​റ്റ​മ്പ​ല​ത്തി​ൽ ത​ന്ത്രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തു​ട​ങ്ങു​ന്ന ശു​ദ്ധി​ക​ല​ശ​ത്തോ​ടെ​യാ​ണ്​ ആ​രം​ഭം. ഒ​മ്പ​തി​ന്​ ബ്ര​ഹ്മ ക​ല​ശാ​ഭി​ഷേ​ക​ത്തോ​ടെ ശു​ദ്ധി​ക​ർ​മം അ​വ​സാ​നി​ക്കും. അ​ന്ന് വൈ​കീ​ട്ട്​ രോ​ഹി​ണി വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​ശ്ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ള​വും തു​ട​ർ​ന്ന് ചെ​റു​ശ്ശേ​രി ശ്രീ​കു​മാ​ർ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വു​മു​ണ്ട്. 10ന് ​രാ​ത്രി​യാ​ണ് മ​ക​യി​രം പു​റ​പ്പാ​ട്. രാ​ത്രി 9.30ന് ​ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ചെ​മ്പ​ട കൊ​ട്ടി സ​ർ​വാ​ഭ​ര​ണ​ഭൂ​ഷി​ത​യാ​യ അ​മ്മ തി​രു​വ​ടി​യെ പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. കൂ​ട്ട പ​റ നി​റ​ക്ക​ലി​നു ശേ​ഷം അ​ഞ്ച്​ ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പാ​ണ്ടി​മേ​ളം ന​ട​ക്കും. ------------------- പൂ​രം പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ പൂ​ര പ​ങ്കാ​ളി ക്ഷേ​ത്ര​മാ​യ ക​ട​ലാ​ശ്ശേ​രി പി​ഷാ​രി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പൂ​രം പ​ത്രി​ക കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ വി. ​ന​ന്ദ​കു​മാ​ർ സി​റ്റി പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ വി.​കെ. രാ​ജു​വി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ദേ​വ​സ്വം അം​ഗം വി.​ജി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്ത്രി ക​രോ​ളി​ൽ എ​ള​മ​ണ്ണ് ആ​ര്യ​ൻ ന​മ്പൂ​തി​രി, എ. ​ഉ​ണ്ണി​കൃ​ഷ്​​ണ വാ​രി​യ​ർ, സു​നി​ൽ ക​ർ​ത്ത, ബാ​ബു, യു. ​അ​നി​ൽ​കു​മാ​ർ, കെ. ​രാ​മ​കൃ​ഷ്ണ​ൻ, കെ. ​ശി​വ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബൈക്കിടിച്ച് വയോധികന് പരിക്ക് ചേ​ർ​പ്പ്: പെ​രു​മ്പി​ള്ളി​ശ്ശേ​രി സെ​ന്‍റ​റി​ൽ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​യ വ​യോ​ധി​ക​ന് ബൈ​ക്കി​ടി​ച്ച് പ​രി​ക്ക്. പെ​ട്രോ​ൾ പ​മ്പി​ന്​ സ​മീ​പം കാ​വി​ൽ​പ്പാ​ടം ഭാ​ഗ​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പു​ന്നോ​ക്കി​ൽ പു​ഷ്ക​ര​നാ​ണ് (70) പ​രി​ക്കേ​റ്റ​ത്. പൊ​ലീ​സ്​ എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ബൈ​ക്കോ​ടി​ച്ചി​രു​ന്ന വ​ല്ല​ച്ചി​റ കാ​ടാ​മ്പു​ഴ വീ​ട്ടി​ൽ ശ്രീ​ഹ​രി​ക്ക് (18) നി​സ്സാ​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.