Posted On
date_range Updated On
date_range വാഹനങ്ങൾ കത്തിനശിച്ചു
ചങ്ങരംകുളം: ഉദ്നു പറമ്പിൽ രണ്ട് വീടുകളിലെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ,ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ഷക്കീറിന്റെ ഇന്നോവയും നസറുവിന്റെ താർ വാഹനവുമാണ് കത്തിയത്.
രാത്രി ഒരു മണിയോടെയാണ് തീ ആളിപടരുന്നത് കണ്ട് അയൽവാസികൾ ബഹളം വെക്കുകയായിരുന്നു. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ഇതിന് പിന്നിൽ വ്യക്തി വൈരാഗ്യമുള്ള ലഹരി സംഘങ്ങളെന്നും, പല തവണ ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നെന്നും ഷക്കീർ പറഞ്ഞു. സംഭവത്തെ തുടർന്ന് സംശയമുള്ള പൂക്കരത്തറ സ്വദേശിയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.