സംസ്ഥാന പാതയിൽ ചിയ്യാന്നൂർ പാടത്ത് അപകടത്തിൽ പെട്ട കാറുകൾ
Posted On
date_range Updated On
date_range ചങ്ങരംകുളത്ത് മൂന്നു കാറുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം: കാറിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് മാര്‍സ് തിേയറ്ററിന് മുന്‍വശത്തെ ഹമ്പിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് കാറുകൾ കൂട്ടിയിടിച്ചത്.
കൊല്ലത്തുനിന്ന് മാണൂരിലെ സ്വകാര്യ കോളജിലേക്ക് വന്ന വിദ്യാർഥികള്‍ സഞ്ചരിച്ച കാര്‍ ഹമ്പ് കണ്ട് ബ്രേക്കിട്ടതോടെ തൊട്ടുമുന്നില്‍ എറണാകുളത്തുനിന്ന് കോഴിക്കോട് പോയിരുന്ന കാറിലിടിച്ച് മലപ്പുറത്തുനിന്ന് തൃശൂരിലേക്ക് പോയിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ കാറുകള്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.