ഐഫോൺ പൊട്ടിത്തെറിച്ചു

ച​ങ്ങ​രം​കു​ള: ത​ക​രാ​റി​ലാ​യ ഐ​ഫോ​ൺ സ​ർ​വി​സ്​ സെ​ന്‍റ​റി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. ച​ങ്ങ​രം​കു​ളം കോ​ക്കൂ​ർ സ്വ​ദേ​ശി ബി​ലാ​ലി​ന്റെ ഐ​ഫോ​ൺ 6 പ്ല​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഹാ​ങ് ആ​യ​തിനാൽ സ​ർ​വി​സി​ന് ന​ൽ​കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. പോ​ക്ക​റ്റി​ൽ കി​ട​ന്ന ഫോ​ൺ പെ​ട്ടെ​ന്ന് ചൂടായി. ചൂ​ട് കൂ​ടി​യ​തോ​ടെ യു​വാ​വ് ബൈ​ക്ക് നി​ർ​ത്തി പോ​ക്ക​റ്റി​ൽ​നി​ന്ന് ഫോ​ൺ എ​ടു​ത്ത​പ്പോ​ൾ പു​ക ഉ​യ​രു​ന്ന​താ​ണ്​ ക​​ണ്ട​ത്. തു​ട​ർ​ന്ന്​ ഫോ​ൺ എ​റി​യു​ക​യാ​യി​രു​ന്നു. എ​റി​ഞ്ഞ്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പൊ​ട്ടി​ത്തെ​റി​ച്ചു. ഫോ​ൺ എ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ബാ​റ്റ​റി ഷോ​ർ​ട്ട് ആ​യ​താ​വാം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Tags:    
News Summary - The iPhone exploded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.