മു​ഹ​മ്മ​ദ് ഹി​ഷാം, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ

കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് പി​ടി​ച്ചുക​യ​റ്റി​ വിദ്യാർഥികൾ; കൈയടിച്ച്​ നാട്​

ച​ങ്ങ​രം​കു​ളം (മലപ്പുറം): കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് പി​ടി​ച്ചു ക​യ​റ്റി​യ കു​രു​ന്നു​ക​ള്‍ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. കോ​ക്കൂ​ര്‍ മാ​ങ്കു​ള​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ​ത്.

നി​ല​വി​ളി കേ​ട്ട് അ​ടു​ത്ത പ​റ​മ്പി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന ഹി​ഷാം, ഇ​ര്‍ഫാ​ന്‍ എ​ന്നി​വ​ര്‍ കി​ണ​റി​ന് സ​മീ​പ​ത്ത് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി കി​ണ​റ്റി​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് കാ​ണു​ന്ന​ത്. ര​ണ്ടു​പേ​രും ഓ​ടി​ച്ചെ​ന്ന് പ​ശു​വി​നെ കെ​ട്ടാ​റു​ള്ള ക​യ​ര്‍ എ​ടു​ത്ത് കി​ണ​റ്റി​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്ത് യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മ​റ്റൊ​രു യു​വ​തി​യു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രും ചേ​ര്‍ന്ന് ക​ര​ക്ക് ക​യ​റ്റി. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ങ്കു​ള​ത്ത് താ​മ​സി​ക്കു​ന്ന കൈ​ത​വ​ള​പ്പി​ൽ ക​മ​റു​ദ്ദീ​ൻ - ഷാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​റാം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നും ഉ​ങ്ങു​ത​റ​ക്ക​ൽ ഹ​മീ​ദ് - ആ​മി​ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഏ​ഴാം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഹി​ഷാ​മും ചേ​ർ​ന്നാ​ണ് കൃ​ത്യ​സ​മ​യ​ത്ത് വീ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

Tags:    
News Summary - Students bring to life a young woman who fell into a ditch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.