കുളത്തിൽ മുങ്ങി താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തിയ മുഹമ്മദും ഷാജിയും
Posted On
date_range Updated On
date_range കുളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും
ചങ്ങരംകുളം: ചിയ്യാനൂർ ചിറകുളത്തിൽ മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴ്ന്ന കുട്ടികൾക്ക് രക്ഷകരായി ഷാജിയും മുഹമ്മദും. ശനിയാഴ്ച വൈകീട്ട് നീന്തൽ പഠിക്കാനായി കുളത്തിൽ ഇറങ്ങിയ നാല് കുട്ടികളാണ് വെള്ളത്തിൽ മുങ്ങിയത്.
കൂട്ടത്തിൽ ഒരു കുട്ടി കുളത്തിൽ താഴ്ന്നതോടെ മറ്റുരണ്ട് കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മൂന്ന് പേരും മുങ്ങിത്താഴ്ന്നു. ഈ സമയം ബൈക്ക് പഞ്ചറായി സമീപത്ത് ഉണ്ടായിരുന്ന വളയംകുളത്തെ ചുമട്ടുതൊഴിലാളിയായ ഷാജി കുളത്തിൽ എടുത്തുചാടി, മുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമിപവാസിയായ മുഹമ്മദ് മറ്റൊരു കുട്ടിയെയും രക്ഷപ്പെടുത്തുകയായിരുന്നു.
വീട്ടിൽ പറയാതെ നീന്തൽ പടിക്കാനെത്തിയ കുട്ടികളാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.