ച​ങ്ങ​രം​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത എ​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​യ​ക്കു​ന്നു

മ​തി​യാ​യ രേ​ഖ​ക​ളി​ല്ല; അ​ന്ത​ർ​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു

ച​ങ്ങ​രം​കു​ളം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ച​ങ്ങ​രം​കു​ള​ത്തെ​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് തി​രി​ച്ച​യ​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ് ഹൈ​വേ ജ​ങ്​​ഷ​നി​ല്‍ ബി​ഹാ​റി​ല്‍ നി​ന്നെ​ത്തി​യ ടൂ​റി​സ്​​റ്റ്​ ബ​സി​ല്‍ വ​ന്ന പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ ച​ങ്ങ​രം​കു​ള​ത്തി​റ​ങ്ങി​യ​ത്.

തു​ട​ര്‍ന്ന് എ​സ്.​ഐ ബാ​ബു​രാ​ജ്, എ​സ്.​ഐ അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സെ​ത്തി ഇ​വ​രു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​നു​ള്ള അ​നു​മ​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ഇ​വ​രെ തി​രി​ച്ച​യ​ച്ച​ത്.

എ​ന്നാ​ല്‍, ഔ​ദ്യോ​ഗി​ക അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​ന്ന​തെ​ന്നും ഇ​വ​ര്‍ക്ക് വേ​ണ്ട ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ ഇ​വ​രു​ടെ ഏ​ജ​ൻ​റ് പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.