Posted On
date_range Updated On
date_range '67000 രൂപ ഉടൻ തിരിച്ചുതരും, ആരെയും അറിയിക്കരുത്' -ക്ഷമാപണവുമായി കള്ളൻ
ചങ്ങരംകുളം: രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച് അലമാരയിൽനിന്നും പണം കവർന്നു. കാളാച്ചാൽ കാട്ടിപ്പാടം കൊട്ടിലിങ്ങൽ ഷംസീറിന്‍റെ വീട്ടിൽ നിന്നും 67,000 രൂപയാണ് മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നിൽനിന്നാണ് ലഭിച്ചത്.
ഞാൻ അലമാരയിൽ നിന്നും എടുത്ത 67000 രൂപ ഉടൻ തിരിച്ചു തരുമെന്നും മറ്റാരേയും അറിയിക്കരുതെന്നുമാണ് കത്തിലെ ഉള്ളടക്കം. താൽകാലിക ബുദ്ധിമുട്ടു കാരണമാണെന്നും സമീപവാസിയാണെന്നും സുഖമില്ലാതെ കിടപ്പിലാണെന്നും കത്തിൽ പറയുന്നു.
ട്രിപ്പർ ലോറി തൊഴിലാളിയായ ഷംസീർ സ്വർണം പണയം വെച്ച് എടുത്ത പൈസയാണ് നഷ്ടപ്പെട്ടത്. പരാതിയിൽ ചങ്ങരംകുളം എസ്.ഐ. വിജയന്‍റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.