കെ.ബി ശിവദാസന് വീണ്ടും സാമൂഹ്യ സേവനത്തിന് അവാർഡ്

ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തകനും ചങ്ങരംകുളത്തെ ഐ.എൻ.ടി.യു.സി തൊഴിലാളിയുമായ കെ.ബി ശിവദാസന് വീണ്ടും സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ലഭിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മരുതാണി മന്തിലി മാഗസിൻ ഏർപ്പെടുത്തിയ അവാർഡിനാണ് ശിവദാസൻ അർഹനായത്.

ഏപ്രിൽ 23ന് നാഗർകോവിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഇതിന് മുമ്പും ശിവദാസന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - KB Sivadasan wins award for social service again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.