ഫാത്തിമ നസ്ല
Posted On
date_range Updated On
date_range കാലിഗ്രഫിയുമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഫാത്തിമ നസ്ല
ചങ്ങരംകുളം: കഠിന പ്രയത്നത്തിനിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഫാത്തിമ നസ്ല. അറബിക് കാലിഗ്രഫിയിൽ ചെറുപ്പം മുതൽ തന്നെ കഴിവുതെളിയിച്ച നസ്ലയുടെ കാലിഗ്രഫികൾ നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഖുർആനിലെ യാസീൻ അധ്യായം പൂർണമായും ഒറ്റ ഷീറ്റിൽ മനോഹരമായി കാലിഗ്രഫി ചെയ്താണ് ഇന്ത്യ ബുക്ക് ഓഫ്റെക്കോഡ്സിലേക്ക് നടന്നുകയറിയത്.
ചങ്ങരംകുളം പള്ളിക്കര പള്ളത്ത് അബ്ദുൽ മജീദ്-ജുബൈരിയ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.