നന്നംമുക്ക് ജി.എൽ.പി സ്കൂളിലെ ശീതീകരിച്ച ക്ലാസ് മുറി
Posted On
date_range Updated On
date_range ശീതീകരിച്ച ക്ലാസ് മുറി; ഇതും പൊതുവിദ്യാലയം
ചങ്ങരംകുളം: നിറങ്ങളിൽ മുങ്ങിയ ചിത്രങ്ങൾ, ശീതീകരിച്ച ക്ലാസ് മുറികൾ... മറ്റെവിടെയുമല്ലിത്. ഒരു സർക്കാർ വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസ്മുറിയാണിത്.
നന്നംമുക്ക് ജി.എൽ.പി സ്കൂളിൽ ശീതീകരിച്ച സ്മാർട്ട് ക്ലാസ് മുറി കുട്ടികൾക്കായി കാത്തിരിക്കുകയാണ്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണിതങ്ങള്‍ നിര്‍വഹിച്ചു.
അഞ്ചുലക്ഷം ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.വി. അബ്ദുട്ടി അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഫൈസൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. സത്യൻ, ദിവ്യ ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക വിനീത കുമാരി, പി.ടി.എ പ്രസിഡൻറ് സി.പി. ഷാഫി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.