തിരൂർ/കോട്ടക്കല്‍: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞതിനെ തുടർന്ന് തിരൂരിലും കോട്ടക്കലിലും ബസ് പിടിച്ചെടുത്ത് സർവിസ് നടത്തി പൊലീസ്. സർവിസ് ആരംഭിക്കാൻ തിരൂർ സി.ഐ എം.ജെ. ജിജോ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ ബസ് ജീവനക്കാർ തയാറായില്ല. തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ബസ് പിടിച്ചെടുക്കുകയും പൊലീസുകാർ ഡ്രൈവർമാരായി സർവിസ് നടത്തുകയുമായിരുന്നു.
കോട്ടക്കലിൽ തിരൂര്‍-കോട്ടക്കല്‍ പാതയിലായിരുന്നു പൊലീസുകാർ ഡ്രൈവര്‍മാരായ ബസുകളുടെ യാത്ര. യാത്ര ഉപേക്ഷിക്കേണ്ടി വരുമെന്ന പ്രയാസത്തോടെ വലഞ്ഞുനില്ക്കുന്നവര്ക്ക് മുന്നിലേക്കാണ് പൊലീസ് അകമ്പടിയോടെ ബസ് എത്തിയത്. ഇതോടെ തിക്കും തിരക്കുംകൂട്ടി വാഹനത്തിനുള്ളില്‍ കയറാനുള്ള തിരക്കിലായിരുന്നു പലരും. പൊലീസ് ഡ്രൈവര്‍ തന്നെ യാത്രക്കാരെ സ്ഥലം വിളിച്ചുകയറ്റി. തിരൂര്‍ ട്രാഫിക് പൊലീസിലെ ഭാഗ്യരാജു, സര്‍ക്കിള്‍ ഓഫിസിലെ ഡ്രൈവര്‍ ജിനേഷ് എന്നിവരാണ് സേവനപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്. ഉടമകള്‍ ബസ് വിട്ടുകൊടുത്തതോടെ ഡ്രൈവിങ് സീറ്റിലേക്ക് ഇവര്‍ എത്തുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.