എം.പി. ഷിയാൽ
Posted On
date_range Updated On
date_range വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
അരീക്കോട്: വാക്കാലൂരിലെ വീട്ടിൽനിന്ന് ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് കല്ലായി സ്വദേശി എം.പി. ഷിയാലിനെയാണ് (19) അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലി അറസ്റ്റ് ചെയ്തത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. വാക്കാലൂരിലെ പരാതിക്കാരന്റെ അയൽ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് പ്രതി മോഷ്ടിക്കുകയായിരുന്നു.
മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയായ എരഞ്ഞിമാവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അരീക്കോട് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലും നിരവധി മോഷണ കേസുകളുണ്ടെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. എസ്.ഐ അമ്മദ്, എസ്.ഐ അനീഷ് കുമാർ സി.പി.ഒ ബിജു എന്നിവ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.