അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്, ഇൻസൈറ്റിൽ മു​ഹ്‌​സി​ൻ

ചോ​ല​യി​ൽ

സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും പുരസ്കാരം

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ല​യി​ലെ മി​ക​ച്ച എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി​നും പ്രോ​ഗ്രാം ഓ​ഫി​സ​ർ​ക്കു​ള്ള അ​വാ​ർ​ഡി​നും അ​ർ​ഹ​ത നേ​ടി.

സ്കൂ​ളി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ മു​ഹ്സി​ൻ ചോ​ല​യി​ലാ​ണ് മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫി​സ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

മൂ​ന്ന് വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ന് മു​മ്പും ഇ​തേ അ​വാ​ർ​ഡി​ന് സ്കൂ​ൾ അ​ർ​ഹ​രാ​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​മേ​ള ന​ട​ത്തി പ​ണം സ്വ​രൂ​പി​ച്ചു സ​ഹ​പാ​ഠി​ക​ൾ​ക്കാ​യി ഏ​ഴു വീ​ടു​ക​ൾ നി​ർ​മി​ച്ച​തും വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​ർ​ഷി​കാ​വ​ബോ​ധം വ​ള​ർ​ത്താ​ൻ കൃ​ഷി ന​ട​ത്തി​യ​തും ല​ഹ​രി വി​പ​ത്തി​നെ​തി​രെ മു​ൻ എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സി​ങ്ങി​നെ അ​ണി​നി​ര​ത്തി അ​രീ​ക്കോ​ട് ടൗ​ണി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത​തു​മെ​ല്ലാ​മാ​ണ് സ്‌​കൂ​ളി​നെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്. 

Tags:    
News Summary - Sulamussalam Oriental Higher Secondary School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.