മി​സ്ബാ​ഹു​ൽ ഹു​ദ ജു​മാ​മ​സ്ജി​ദ് ഉദ്ഘാടന ഭാഗമായി നടന്ന പായസ വിതരണം

മ​സ്​​ജി​ദ്​ ഉ​ദ്​​ഘാ​ട​നം; പാ​യ​സം വി​ള​മ്പി നാ​ട്ടൊ​രു​മ

അ​രീ​ക്കോ​ട്: പ​ള്ളി​മു​റ്റ​ത്ത് ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് പാ​യ​സം വി​ത​ര​ണം ചെ​യ്ത് ഹൈ​ന്ദ​വ സഹോദരങ്ങളുടെ മ​ഹ​നീ​യ മാ​തൃ​ക. സൗ​ത്ത് പു​ത്ത​ലം മി​സ്ബാ​ഹു​ൽ ഹു​ദ ജു​മാ​മ​സ്ജി​ദ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ദേ​ശ​ത്തെ ഹൈ​ന്ദ​വ സഹോദരങ്ങൾ ഒ​ത്തു​​ചേ​ർ​ന്ന് പാ​യ​സ വി​ത​ര​ണം ന​ട​ത്തി​യ​ത്.വ്യാ​ഴാ​ഴ്ച രാ​വി​ലെ​ത​ന്നെ ഇ​വ​ർ പാ​യ​സ​വി​ത​ര​ണ​ത്തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Full View

തു​ട​ർ​ന്ന് അ​സ്ർ ന​മ​സ്കാ​രം ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഈ ​പ​ള്ളി​യു​ടെ അ​ടു​ത്താ​ണ് ശ്രീ ​സാ​ളി​ഗ്രാ​മ ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി സ​മ​യ​ത്തും ന​ബി​ദി​ന​സ​മ​യ​ത്തു​മെ​ല്ലാം പ​ര​സ്പ​രം മ​ധു​രം വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. സ്നേ​ഹ​മ​ധു​രം നു​ക​രാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു.

പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സൗ​ത്ത് പു​ത്ത​ലം മി​സ്ബാ​ഹു​ൽ ഹു​ദ ജു​മാ​മ​സ്ജി​ദ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ.​ടി. അ​ബ്ദു​ഹാ​ജി, സി.​പി. കു​ട്ടി​യാ​പ്പു, ബീ​രാ​ൻ മാ​സ്റ്റ​ർ, ക​ബീ​ർ ദാ​രി​മി, അ​ബ്ദു​റ​സാ​ഖ് മു​സ്‍ലി​യാ​ർ, ടി. ​കു​ഞ്ഞാ​പ്പു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Inauguration of the mosque; Locals served Kheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.