അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫൈ​ന​ൽ ദി​ന​ത്തി​ലെ അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്റെ ആ​കാ​ശ ദൃ​ശ്യം

അരീക്കോട് അഖിലേന്ത്യ സെവൻസ്: എ.വൈ.സി ഉച്ചാരക്കടവിന് കിരീടം

അരീക്കോട്: അരീക്കോട്ട് 12 വർഷങ്ങൾക്ക് ശേഷം നടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എ.വൈ.സി ഉച്ചാരക്കടവ് ജേതാക്കളായി. കെ.എൻ.ജി മാവൂർ സ്പോൺസർ ചെയ്ത കെ.ആർ.എസ് കോഴിക്കോടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് പരാജയപ്പെടുത്തിയാണ് ഉച്ചാരക്കടവ് കിരീടം നേടിയത്.

ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ എ.വൈ.സി ഉച്ചാരക്കടവ് കിരീടം ചൂടുകയായിരുന്നു. ടൂർണമെന്റിലെ മികച്ച താരമായി കെ.ആർ.എസ് കോഴിക്കോടിന്റെ ഫാഹിമിനെ തെരെഞ്ഞടുത്തു. മികച്ച ഗോൾ കീപ്പറായി ഉച്ചാരക്കടവിന്റെ ഷിഹാനെയും തെരെഞ്ഞടുത്തു.

മികച്ച രീതിയിൽ ടൂർണമന്‍റെ് പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുെണ്ടന്ന് കമ്മിറ്റി കൺവീനർ എം. സുൽഫിക്കർ പറഞ്ഞു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ടി. അബ്ദു ഹാജി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൂപ്പർ സ്റ്റുഡിയോ ബാവ പ്രത്യേകം ഡിസൈൻ ചെയ്ത കൂറ്റൻ ട്രോഫികൾ അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോന്റെ നേതൃത്വത്തിൽ സമ്മാനിച്ചു. ടൂർണമെന്‍റ് കമ്മിറ്റി കൺവീനർ എം. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കുരികേഷ് മാത്യു, എം. സക്കീർ, സി.ടി. മുനീർ, ബാബു, അഫീഫ് തറവട്ടത്ത്, ലാല, നൗഷിർ കല്ലട, സി. സുഹ്ദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Areekode All India Sevens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.