താനൂർ നടക്കാവ് വളവിലുണ്ടായ വാഹനാപകടം
താനൂർ: താനൂർ നടക്കാവ് വളവിൽ അപകടങ്ങൾ നിലക്കുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ച 5.30ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് വാഹനവും തിരൂരിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചരക്ക് വാഹനം റോഡരികിലെ കൂറ്റൻ പരസ്യപ്പലകയും തകർത്ത് താഴേക്ക് മറിഞ്ഞു.
പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഉൾപ്പെടെ രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട നടക്കാവ് വളവിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇനിയുമേർപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.