നാട്ടുകല്ലിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും
തച്ചനാട്ടുകര: നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബ്രേക്കിടുന്നതിനിടെ തെന്നി എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കമ്പികളിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി അസ്ലം (37), പാലക്കാട് സ്വദേശി പ്രിയ (36), പുതുപ്പരിയാരം സ്വദേശി ഇബ്രാഹിം (30), അട്ടപ്പാടി താവളം പരീത് (63), കോഴിക്കോട് അടിവാരം സ്വദേശി ബാബു (53), ചേളാരി സ്വദേശി കുഞ്ഞലവി (49), പുതുനഗരം കോലൊളമ്പ് നസീറ (34), കൊടുന്തിരപ്പള്ളി രവി (54), തച്ചമ്പാറ പ്രദീപ് (33), പുല്ലരിക്കോട് സ്വദേശി ഹസ്ന (16), കല്ലടിക്കോട് സ്വദേശി എല്‍സമ്മ (57), പാലക്കാട് സ്വദേശി നൈഷാന (14), പുതുനഗരം സ്വദേശി നസീറ (34), ചിറക്കല്‍പടി സ്വദേശി അഖിലേഷ് (35), പാലക്കാട് സ്വദേശി ദില്‍സത്ത് (40), മണ്ണാര്‍ക്കാട് സ്വദേശി നിഷ (40) എന്നിവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലാക്കി. മറ്റുള്ളവർക്ക് പ്രഥമ ചികിത്സ നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.