കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് കർണാടക സ്വദേശികളിൽനിന്ന് എയർ കസ്റ്റംസ് ഇന്‍റലിജൻസ് 817 ഗ്രാം സ്വർണമിശ്രിതം പിടികൂടി. ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റിലെത്തിയ കർണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഇല്യാസ്, മുഹമ്മദ് റഫീഖ് എന്നിവരിൽനിന്ന് 326 ഗ്രാം വീതവും എയർ അറേബ്യ വിമാനത്തിലെത്തിയ ഭട്കൽ സ്വദേശി മുഹമ്മദുൽ ഹസനിൽനിന്ന് 165 ഗ്രാമുമാണ് പിടികൂടിയത്. സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിന് 30 ലക്ഷത്തോളം രൂപ വിലവരും. സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഇൻസ്പെക്ടർമാരായ സന്ദീപ് നൈൻ, ദിനേശ് മൃഡ, കെ. രാജീവ് എന്നിവരാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.