മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 3268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 39.49 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍). 3086 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 68 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 8275 സാമ്പിളുകളാണ് പരിശോധിച്ചത്. ബുധനാഴ്ച വരെ ജില്ലയിൽ 61,64,455 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 15 വയസ്സിന് മുകളിലുള്ള 33,84,641 പേര്‍ക്ക് ഒന്നാം ഡോസും 27,47,760 പേര്‍ക്ക് രണ്ടാം ഡോസും 32,054 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്. ---------------- ഡി.എല്‍.എഡ് സ്വാശ്രയം (മെറിറ്റ്) കൂടിക്കാഴ്ച മലപ്പുറം: ഡി.എല്‍.എഡ് സ്വാശ്രയം (മെറിറ്റ്) ഷുവര്‍ ലിസ്റ്റില്‍ (2021-23 വര്‍ഷം) ഉള്‍പ്പെട്ടവരില്‍ കൂടിക്കാഴ്ചക്ക് ഹാജരാകാന്‍ കഴിയാത്തവര്‍ക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി മൂന്ന്, നാല് തീയതികളിലായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ http://ddemlpm.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കണം. ഫോണ്‍: 0483 2734888. ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് അവസരം മലപ്പുറം: ജില്ല പട്ടികജാതി വികസന വകുപ്പും മലപ്പുറം ഡയറ്റും സംയുക്തമായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം നിര്‍മാണത്തിന് പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. ഒരു ബ്ലോക്കില്‍നിന്ന് രണ്ട് ഹൈസ്കൂളുകളെയും ഒരു ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് തിരഞ്ഞെടുക്കുക. താൽപര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി അഞ്ചിനകം ഗൂഗ്ള്‍ ഫോം മുഖേന അപേക്ഷിക്കാം. ഫോണ്‍: 8547630133, 9447437034.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.