കരിപ്പൂരിൽനിന്ന്​ വലിയ വിമാനം: ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ 25ന് എത്തും

കരിപ്പൂർ: ആഗസ്​റ്റ്​ ഏഴിലെ അപകടത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതി​ൻെറ ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ) ഡെപ്യൂട്ടി ഡയറക്ടർ ബുധനാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെത്തും. ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈ രാജാണ് പരിശോധനക്കായി എത്തുന്നത്. ഇദ്ദേഹത്തി​ൻെറ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാകും തുടർനടപടി. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അപകടത്തി​ൻെറ റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയ നിലപാട്. എന്നാൽ, അന്വേഷണം പൂർത്തിയാകാൻ ഇനിയും രണ്ടുമാസം എടുക്കും. വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടുണ്ട്. വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നതിന് പ്രായോഗിക തടസ്സങ്ങൾ ഇല്ലെന്ന് ഡി.ജി.സി.എ ഡയറക്ടർ അരുൺകുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന പാർലമൻെറ്​ എസ്​റ്റിമേറ്റ് കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. 2015ൽ റൺവേ നവീകരണ ഭാഗമായി നിർത്തിയ വലിയ വിമാന സർവിസിന്​ പിന്നീട് എല്ലാ നടപടികളും പൂർത്തിയായശേഷം 2018ലാണ് അനുമതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.