ബാലസംഘം ജില്ല സമ്മേളനം 20, 21 തിയതികളിൽ

ബാലസംഘം ജില്ല സമ്മേളനം 20, 21 തീയതികളിൽ പൊന്നാനി: ബാലസംഘം ജില്ല സമ്മേളനം 20, 21 തീയതികളിൽ പൊന്നാനിയിൽ നടക്കും. 20ന് രാവിലെ 10ന്​ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന്​ ബസ് സ്റ്റാൻഡ്​ പരിസരത്ത് സാംസ്കാരിക സമ്മേളനം. 21ന് ഘോഷയാത്ര ഹാർബറിൽ നിന്നാരംഭിച്ച് ബസ് സ്റ്റാൻഡ്​ പരിസരത്ത് സമാപിക്കും. വാർത്തസമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ല സെക്രട്ടറി എൻ. ആദിൽ, പ്രസിഡൻഡ്​ പി.പി. ആയിശ ഷഹ്മ, സംഘാടക സമിതി ചെയർമാൻ പി.കെ. ഖലീമുദ്ദീൻ, സംഘാടക സമിതി ജനറൽ കൺവീനർ പി. സതീശൻ, ഒ. ശ്രീകാന്ത്, സി.വി. ഇസ്മായിൽ ഹാഷിം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.