ആസ്ഥാന മന്ദിരോദ്​ഘാടനം 15ന്​

എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിന്‍റെ പുതിയ ആസ്ഥാന മന്ദിരം 15ന്​ രാവിലെ 10.30ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്​ഘാടനം ചെയ്യും. സഹകരണ സംഘം പ്രസിഡന്‍റ്​ പി.എൻ. അനിൽ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ഡി.സി.സി സെക്രട്ടറി ജോസ് വള്ളൂർ കൗണ്ടർ ഉദ്ഘാടനം നിർവഹിക്കും. നിർധന രോഗികൾക്ക് ചികിത്സ സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടും. എരുമപ്പെട്ടിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡൻറ്​ പി.എൻ. അനിൽ, ഡയറക്ടർമാരായ സി.ഐ. പൗലോസ്, രാജൻ പെരുവഴിക്കാട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.