ഇലു-പാലട ചലഞ്ച് 14ന്

പാലട ചലഞ്ച് 14ന് മഞ്ചേരി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗജന്യ ചികിത്സക്കായി പണം സമാഹരിക്കുന്നതിന് പാലട ചലഞ്ചുമായി മഞ്ചേരി ഇലു തണൽ സമഗ്ര ഭിന്നശേഷി പരിചരണ കേന്ദ്രം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 14നാണ് പരിപാടി. പായസം വിറ്റുകിട്ടുന്ന പണം വൈകല്യങ്ങൾ ബാധിച്ച കുട്ടികൾക്കുവേണ്ടി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുലിറ്റർ പായസത്തിന് 250 രൂപ തോതിലാണ് ആവശ്യക്കാര്‍ നല്‍കേണ്ടത്. ക്ലബുകൾ, സാംസ്കാരിക സംഘടനകൾ, വ്യാപാരികൾ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെയാണ് പായസ ചലഞ്ച്. കഴിഞ്ഞ ഒന്നരവർഷമായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മക്ക് കീഴിൽ കുട്ടികൾക്ക് ചികിത്സയും ഫിസിയോ തെറപ്പി, ഒക്കുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, സ്പെഷൽ എജുക്കേഷൻ, സൈക്കോളജി തുടങ്ങിയ അഞ്ചുതരം തെറപ്പികളും സൗജന്യമായി നൽകുന്നുണ്ട്. 9497467498, 9526276912 എന്ന നമ്പറുകളിൽ ഓർഡര്‍ സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ ഇലു തണൽ ചെയർമാൻ ഡോ. കെ.പി. റഫീക്കലി, പാലട ചലഞ്ച് ജനറൽ കൺവീനർ ഹമീദ് കൊടവണ്ടി, പുതുക്കുടി മുരളീധരൻ, നിവിൽ ഇബ്രാഹിം, വി.എം. നിഷാദ്, നാസർ താജ്, ഒ.എ. വഹാബ്, എം. സഹീദ് സജ്ജാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.