വിദ്യാലയങ്ങള്‍ക്ക് 13 കോടിയുടെ വികസന പദ്ധതി; ഉദ്ഘാടനം ഇന്ന്

കണ്ണൂർ: ജില്ലയിലെ തീരദേശ മേഖലകളിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികവി​ൻെറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 13 കോടിയിലധികം രൂപയുടെ പദ്ധതി. തെരഞ്ഞെടുത്ത 11 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ് ഹയര്‍ സെക്കൻഡറി സ്‌കൂളുകള്‍, രണ്ട് യു.പി സ്‌കൂളുകള്‍, രണ്ട് എല്‍.പി സ്‌കൂളുകള്‍ എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍. കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് രണ്ട് കോടി, മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 1.13 കോടി, പാലിയാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 81.13 ലക്ഷം, സിറ്റി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 1.4 കോടി, എട്ടിക്കുളം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 1.35 കോടി, മാടായി ഗേള്‍സ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 2.03 കോടി, രാമന്തളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിന് 1.4 കോടി, എല്‍.പി സ്‌കൂളുകളായ ചാലില്‍ ഗോപാല്‍പേട്ട സ്‌കൂളിന് 74.01 ലക്ഷം, നീര്‍ക്കടവ് സ്‌കൂളിന് 65.32 ലക്ഷം, നീര്‍ച്ചാല്‍ യു.പി സ്‌കൂളിന് 73.67 ലക്ഷം, കവ്വായി യു.പി സ്‌കൂളിന് 67.68 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളുടെ ആനുപാതിക അടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്​റ്റാഫ് മുറികള്‍, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതിയുടെ നിർമാണച്ചുമതല കേരള തീരദേശ വികസന കോര്‍പറേഷനാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.