കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആൻഡ്​ വർക്കേഴ്സ് സമ്മേളനം

കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമൻെറ് എംപ്ലോയീസ് ആൻഡ്​ വർക്കേഴ്സ് സമ്മേളനം പാലക്കാട്: കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്‍റ് എംപ്ലോയീസ് ആൻഡ്​ വർക്കേഴ്സ് (സി.സി.ജി.ഇ.ഡബ്ല്യു) സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മഹിള സമ്മേളനവും പൊതു സെമിനാറും നടന്നു. പാലക്കാട് നടന്ന മഹിള സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അസി. സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മിറ്റി അഖിലേന്ത്യ ജോ. കൺവീനർ പി. രമ അധ്യക്ഷത വഹിച്ചു. വനിത സബ് കമ്മിറ്റി സംസ്ഥാന കൺവീനർ സി. കൃഷ്ണകുമാരി, എ.എസ്. ബേബി, എം.എൻ. ലതാദേവി എന്നിവർ സംസാരിച്ചു. പൊതു സെമിനാർ അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ.ഇ.യു സർക്കിൾ സെക്രട്ടറി എം. വിജയകുമാർ, കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് വി. ശ്രീകുമാർ, ഐ.എസ്.ആർ.ഒ യൂനിയൻ സെക്രട്ടറി പ്രമോദ്, ശ്രീചിത്ര ഹോസ്പിറ്റൽ യൂനിയൻ സെക്രട്ടറി മനോജ്കുമാർ, പി.എസ്. രവീന്ദ്രനാഥ്, കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.