ഫുട്ബാൾ പരിശീലനം തുടങ്ങി പെരിന്തൽമണ്ണ: നഗരസഭയും ക്ലബ് കൂട്ടായ്മ യുവമിത്രയും ചേർന്ന് മേയ് 30 വരെ നീണ്ടു നിൽക്കുന്ന സൗജന്യ ഫുട്ബാൾ പരിശീലന ക്യാമ്പ് നെഹ്‌റു സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആറു മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. പി.എസ്. സന്തോഷ് കുമാർ, ഡോ. അബൂബക്കർ തയ്യിൽ, സി.പി. രാമദാസ് എന്നിവർ സംസാരിച്ചു. സലിം കിഴിശ്ശേരി, മുഹമ്മദലി, ശിഹാബ്, ഇസ്മായിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. Mc pmna6 nagarasabha footbol : പെരിന്തൽമണ്ണയിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആരംഭിച്ച ഫുട്ബാൾ പരിശീലനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.