നവീകരിച്ച ഓഫീസ് ഉദ്ഘാടനം

നവീകരിച്ച ഓഫിസ് ഉദ്ഘാടനം പട്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നവീകരിച്ച ഓഫിസ്​ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ നിർവഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചാണ് ഓഫിസി‍ൻെറ നവീകരണം പൂർത്തിയാക്കിയത്. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല ചാലിയതൊടി, ബ്ലോക്ക്​ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.എ. അസീസ്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എൻ.കെ. ബഷീർ, പ്രിൻസിപ്പൽ പി. അബ്ദുൽ ബഷീർ, ഹെഡ്മാസ്റ്റർ സി. അബ്ദുൽ ഹമീദ്, കെ.ടി. സജ്ജാദ്, കെ. വേലു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.