എഴുത്ത് ലോട്ടറി; രണ്ടുപേർ പിടിയിൽ

ചങ്ങരംകുളം: എഴുത്ത് ലോട്ടറിയുമായി ബന്ധപ്പെട്ട്​ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ്​ ചെയ്തു. എരമംഗലം സ്വദേശി രഞ്ജിത്ത്​, ചങ്ങരംകുളം സ്വദേശി നസീർ എന്നിവരാണ്​ പിടിയിലായത്​. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എടപ്പാൾ പൊന്നാനി റോഡിലെ ശിവാസ് ലോട്ടറിയിൽനിന്ന് 23,360 രൂപയും പിടിച്ചെടുത്തു. എഴുത്ത് ലോട്ടറിക്കെതിരായ പരിശോധന ശക്തമാക്കുമെന്ന് ചങ്ങരംകുളം പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.