നാട്ടുകുളം വൃത്തിയാക്കി എസ്.പി.സി കാഡറ്റുകൾ തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകൾ തേഞ്ഞിപ്പലം വില്ലുന്നിയാൽ നാലാം വാർഡിലെ പറെകുളം ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം, പുഴ നമ്മുടെ സമ്പത്ത് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഹലീമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിയുഷ് അണ്ടിശേരി, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപകൻ ബാലൻ, ജഗന്ദിനി, സി.പി.ഒമാരായ മിനി, മുഹമ്മദ് ഷാഫി, പരിസരവാസികളായ ധർമകണ്ടത്തിൽ ചാത്തൻ, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. പടം.MT VLKN 2 തേഞ്ഞിപ്പലം വില്ലുന്നിയാലിലെ പറെകുളം എസ്.പി.സി കാഡറ്റുകൾ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.