അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം നാളെ

അരീക്കോട്: ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റൽ ഉദ്ഘാടനം അരീക്കോട്ട്​ ഞായറാഴ്ച രാവിലെ പത്തിന്​ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. അരീക്കോട് മേഖലയിലെ ആദ്യ കാത്ത് ലാബ് സൗകര്യങ്ങളോടെയുള്ള ഹൃദ്രോഗ ചികിത്സവിഭാഗം, അതിനൂതന സൗകര്യങ്ങളോടെ സജ്ജീകരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, പ്രഗത്ഭ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയ ഒബ്സ്റ്റട്രിക്‌സ് ആൻഡ്​ ഗൈനക്കോളജി വിഭാഗം, അരീക്കോട് മേഖലയിലെ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം, നവജാത ശിശു തീവ്രപരിചരണ വിഭാഗം, ന്യൂറോളജി വിഭാഗം തുടങ്ങിയവ ഉള്‍പ്പെടെയാണ്​ സേവനം ലഭ്യമാകുകയെന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു. സാമൂഹിക-കല-രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.