വളാഞ്ചേരി: വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ വർഷംതോറും നടന്നുവരുന്ന വൈക്കത്തൂർ മഹോത്സവം മേയ് എട്ട് മുതൽ 13 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടിന് കലവറ നിറക്കൽ, ഗുരുവന്ദനം എന്നിവ നടക്കും. വൈകുന്നേരം ദീപാരാധനക്ക് ശേഷം രാത്രി എട്ടിന് തൃക്കൊടിയേറ്റോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവ-ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ശേഷം സാമ്പിൾ വെടിക്കെട്ട്, രാത്രി ഒമ്പതിന് പല്ലവി നൃത്ത സംഘം വളാഞ്ചേരിയുടെ നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കും. തുടർദിവസങ്ങളിൽ വിശേഷാൽ പൂജകളും ഓട്ടന്തുള്ളൽ, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഫ്യൂഷൻ, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, കുച്ചിപ്പുടി, ചാക്യാർകൂത്ത്, ഭക്തി ഗാനമേള, ക്ഷേത്രകലകളായ മേളം, ഡബിൾതായമ്പക, ട്രിപ്പിൾ തായമ്പക, പഞ്ചവാദ്യം എന്നിവയും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. അജയൻ, സെക്രട്ടറി കെ. ശ്രീകാന്ത്, എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി വൈസ് ചെയർമാൻ ചാച്ചു പൊറ്റമ്മൽ, ടി.എം. ശ്രീദേവി, പാരമ്പര്യ ട്രസ്റ്റി എം. വാസുദേവൻ, രക്ഷാധികാരി ഇ.പി. ശ്രീരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.