കെ-റെയില്‍ പദ്ധതിക്ക് കുറ്റിയടിക്കാന്‍ റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലെന്ന്

മലപ്പുറം: കെ-റെയില്‍ പദ്ധതിക്ക് കുറ്റിയടിക്കാന്‍ റവന്യൂ വകുപ്പിന്‍റെ നിയമപരമായ അനുമതിയില്ലെന്ന് പരിസ്ഥിതി, മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍. നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സെയ്തലവി തിരുവംപാടി വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിലാണ് കുറ്റിയടിക്കാന്‍ റവന്യൂ വകുപ്പില്‍നിന്ന്​ അങ്ങനെ ഒരു അനുമതി നല്‍കിയിട്ടില്ലെന്ന് മറുപടി ലഭിച്ചതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അധികൃതരില്‍നിന്ന് മറുപടി ലഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കെ-റെയില്‍ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ പദ്ധതിക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. നാട്ടൊരുമ പൗരാവകാശ സമിതി എക്‌സിക്യൂട്ടിവ് അംഗം സെയ്തലവി തിരുവംപാടി, പ്രസിഡന്‍റ്​ സി.എന്‍. മുഹമ്മദ് മുസ്തഫ, പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരന്‍, പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം ലത്തീഫ് കുറ്റിപ്പുറം, നാസർ പറമ്പാടൻ തുടങ്ങിയവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.