ഗ്രാമങ്ങളിൽ വിളക്കുകാലുകൾ സ്ഥാപിച്ച് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്

എടക്കര: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 27 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ മണലി വാർഡിൽ പ്രസിഡന്‍റ്​ പി. പുഷ്പവല്ലി നിർവഹിച്ചു. ഡിവിഷൻ അംഗം സി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബിന്ദു കുരിക്കാശ്ശേരി, താജാ സെക്കീർ, അനിൽ നെച്ചിമടൻ, സജി പുതുശ്ശേരി, തോപ്പിൽ തങ്കച്ചൻ, പി.ടി. ഉസ്മാൻ, എ.ഡി.എസ് ചെയർപേഴ്സൻ സീനത്ത്, എ.പി. അനൂപ്, സി.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. mn edk- inauguration ചുങ്കത്തറ മണലിയിൽ മിനി മാസ്റ്റ് ലൈറ്റ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.