കാലിക്കറ്റ് വി.സിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത നിർദേശം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാല ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും പ്രതികരിക്കരുതെന്നും സര്‍വകലാശാല അധികൃതർ അറിയിച്ചു. 916290 596124 എന്ന മൊബൈല്‍ നമ്പറില്‍ ടെലിഗ്രാം ആപ്പിലൂടെയും കോവിഡ് ഹെല്‍പ് ഫണ്ട് (covidhelpfund@gmail.com) എന്ന ഇ-മെയില്‍ വിലാസത്തിലൂടെയും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന്​ വൈസ് ചാന്‍സലറുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.