ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

മഞ്ചേരി: കേരള മലബാർ ഹെറിറ്റേജിൽ നടന്നു. സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി നിയമത്തിലെ അപാകതകളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി കൗൺസിലിനെ സമീപിക്കാൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് എ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. ശിവൻകുട്ടി, ട്രഷറർ യു.കെ. ദാവൂദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഉദയഭാനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജി.എസ്.ടി നിയമത്തിലൂടെ 2017 മുതലുള്ള റിട്ടേണുകളിലെ അപാകതകളിൽ അനാവശ്യമായി ചുമത്തുന്ന പിഴ പലിശയാൽ വ്യാപാരികളും വ്യവസായികളും അനുഭവിക്കുന്ന കഷ്ടതകളിൽ പിഴ പലിശ കുറച്ച് അവരെ സഹായിക്കാൻ സർക്കാറിനോടും ജി.എസ്.ടി കൗൺസിലിനോടും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.