ദ്വിദിന പരിശീലന ക്ലാസ്

പൊന്നാനി: 'എന്റെ തൊഴിൽ എന്റെ അഭിമാനം' കാമ്പയിന്‍റെ ഭാഗമായി പൊന്നാനി നഗരസഭ തല എന്യൂമറേറ്റർമാർക്കുള്ള ദ്വിദിന പരിശീലന ക്ലാസിന് തുടക്കമായി. വാർഡ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർക്കുള്ള ദ്വിദിന പരിശീലനം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ, സി.ഡി.എസ് ചെയർപേഴ്സൻമാരായ ധന്യ, അയിഷാബി, ജില്ല റിസോഴ്സ് പേഴ്സൻ ശശികുമാർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻമാരായ ശ്രീമതി, ഫംസിയ, ഹഫ്സ, ബ്ലോക്ക്‌ കോഓഡിനേറ്റർ നിമിഷ മോഹനൻ എന്നിവർ സംസാരിച്ചു. Photo: MP PNN 4 'എന്റെ തൊഴിൽ എന്റെ അഭിമാനം' കാമ്പയിന്‍റെ എന്യൂമറേറ്റർമാർക്കുള്ള നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.