താനൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജിന് യാത്രയാകുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി നൽകുന്ന സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് താനൂർ ഒലിവ് ഓഡിറ്റോറിയത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മെംബറുമായ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായിരിക്കും. താനൂർ, തിരൂർ നിയോജകമണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 296 അപേക്ഷകരും അതോടൊപ്പം വെയിറ്റിങ് ലിസ്റ്റ് 500ൽ ഉൾപ്പെടുന്ന 30 പേരും ഉൾപ്പെടെ 326 പേർ താനൂരിൽ നടക്കുന്ന സാങ്കേതിക പഠന ക്ലാസിൽ സംബന്ധിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ച ട്രെയ്നർമാർ ഓരോ ഹജ്ജ് അപേക്ഷകനെയും നേരിട്ട് ബന്ധപ്പെട്ടാണ് ക്ലാസിലേക്ക് ക്ഷണിക്കുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർ പി.ടി. അക്ബർ, കെ.പി. നിസാർ, ഹജ്ജ് വളന്‍റിയർ കരീം വൈലത്തൂർ, അബ്ദുൽ ലത്തീഫ്, പി.കെ. മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9995414363, 9446022514
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.