ലീ​ഗി​നോ​ടു​ള്ള സി.​പി.​എം സ​മീ​പ​നം വ്യ​ക്തം-​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​സ്​​ലിം ലീ​ഗി​നോ​ടു​ള്ള സി.​പി.​എം സ​മീ​പ​നം സു​വ്യ​ക്ത​വും നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തു​മാ​ണെ​ന്ന്​ സി.​പി.​എം പി.​ബി അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. ലീ​ഗി​നെ എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ ക്ഷ​ണി​ച്ച എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ‍ന്‍റെ പ്ര​സ്താ​വ​ന​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലീ​ഗി​നോ​ടു​ള്ള നി​ല​പാ​ട്​ പ​റ​യാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന വി​ജ​യ​രാ​ഘ​വ​ൻ മു​സ്​​ലിം ലീ​ഗി​നോ​ടു​ള്ള സി.​പി.​എം നി​ല​പാ​ട്​ എ​ല്ലാ​കാ​ല​ത്തും വ്യ​ക്ത​മാ​ണെ​ന്ന്​ പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന കേ​ട്ടി​ട്ടി​ല്ല. പി. ​ശ​ശി​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​നു​ള്ള സി.​പി.​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നം ഐ​ക​ക​ണ്​​ഠ്യേ​ന​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.