പ്ലാസ്റ്റിക്​ നിർമാർജന യജ്ഞം: ബോധവത്​കരണ ശിൽപശാല നടത്തി

പൂക്കോട്ടുംപാടം: പ്ലാസ്റ്റിക്​ നിർമാർജ യജ്ഞത്തിന്‍റെ ഭാഗമായി അമരമ്പലത്ത് ബോധവത്​കരണ ശിൽപശാല നടത്തി. പ്ലാസ്റ്റിക്​ ഖരമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനും വീട്ടിലെ പ്ലാസ്റ്റിക്​ സൂക്ഷിച്ച് ഹരിത കർമസേനക്ക് കൈമാറാനും കുടുംബിനികളെ പ്രാപ്തമാക്കാനുമാണ് വാർഡുകൾ തോറും ശിൽപശാലകൾ നടത്തുന്നത്. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുകയാണ്​ ലക്ഷ്യം. കുടുംബശ്രീയുടെ നേതൃ ചുമതല വഹിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. കവളമുക്കട്ട ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. അനീഷ് അധ്യക്ഷത വഹിച്ചു. മാലിന്യ നിർമാർജന യജ്ഞത്തിന് നേതൃത്വം നൽകുന്ന ഗ്രീൻ വേംസ് കമ്പനി കോഓഡിനേറ്റർ അഭിജിത്ത് ക്ലാസെടുത്തു. വാർഡ് അംഗം കെ.ടി. രാജശ്രീ, പി.എ. മുഹമ്മദ് കുഞ്ഞു മാസ്റ്റർ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.