അമരമ്പലത്ത് ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് തുടക്കം 42 ലക്ഷം രൂപ വിനിയോഗിച്ച് 17 റോഡുകളാണ് നിർമിക്കുന്നത് പൂക്കോട്ടുംപാടം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അമരമ്പലം ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ റോഡുകളുടെ പ്രവൃത്തികൾക്ക് തുടക്കമായി. 42 ലക്ഷം രൂപ വിനിയോഗിച്ച് 17 റോഡുകളാണ് നിർമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെയാണ് റോഡിന്‍റെ കോൺക്രീറ്റിങ് ഉൾപ്പെടെ നടത്തുന്നത്. വ്യാഴാഴ്ച തരിശ് ഭജനമഠം റോഡ്, പുതിയകളം പരദേവത കാവ് റോഡ് എന്നിവയുടെ കോൺക്രീറ്റ് പ്രവൃത്തി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് അനിത രാജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ ഹമീദ് ലബ്ബ, കെ. അനീഷ്, പഞ്ചായത്ത് അംഗം സി. സത്യൻ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ രാകേഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോppm1 അമരമ്പലത്ത് ഗ്രാമീണ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കൽ ഹുസൈൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.